ഇന്ത്യന്‍ മോഡലുകള്‍ക്കായി യമണ്ടന്‍ പേരുകള്‍ നേടി സുസുക്കി

ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് നല്‍കുന്നതിനായി രണ്ട് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുകയാണ് മാരുതി സുസുക്കി. സുസുക്കി എസ്‌കുഡോ, ടോര്‍ക്നാഡോ എന്നീ രണ്ട് പേരുകള്‍ക്കാണ് പകര്‍പ്പവകാശം നേടിയിരിക്കുന്നത്. ഏതൊക്കെ വാഹനങ്ങള്‍ക്കാണ് ഈ പേര് നല്‍കുന്നതെന്ന് വ്യക്തമല്ല. വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകള്‍ക്ക് ഈ പേര് നല്‍കാനാണെന്നാണ് സൂചന.

Also Read: പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി

മാരുതി പ്രഖ്യാപിച്ചിട്ടുള്ള ദീര്‍ഘകാല പദ്ധതികളില്‍ ഏഴ് സീറ്റര്‍ എസ്.യു.വി. ഇലക്ട്രിക് എം.പി.വി, ഇലക്ട്രിക് ഹാച്ച്ബാക്ക്, മൈക്രോ എസ്.യു.വി, എന്‍ട്രി ലെവല്‍ കോംപാക്ട് എം.പി.വി. എന്നിവയാണുള്ളത്. ഇതില്‍ ഏതെങ്കിലും മോഡലിനായിരിക്കും ഈ പേരുകള്‍ നല്‍കുക.

ഇന്ത്യയില്‍ ഇപ്പോള്‍ പകര്‍പ്പവകാശം നേടിയിട്ടുള്ള എസ്‌കുഡോ എന്ന പേരില്‍ ജാപ്പനീസ് നിരത്തുകളില്‍ ഇതിനോടകം തന്നെ ഒരു എസ്.യു.വി. സുസുക്കി എത്തിച്ചിട്ടുണ്ട്. വിത്താരയുടെ ശ്രേണിയില്‍ വരുന്ന വാഹനത്തിനാണ് ഈ പേര് നല്‍കിയിട്ടുള്ളത്.

2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് മോഡലിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനമോ 2025-ന്റെ തുടക്കത്തിലോ ഈ മോഡല്‍ എത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News