ഈ വരവ് വെറുതെയാകില്ല! നിരത്തുകളിൽ ചീറിപ്പായാൻ പുതിയ ഡിസയർ ഉടനെത്തും

DEZIRE

മാരുതി സുസുക്കിയുടെ കോമ്പാക്റ്റ് സെഡാൻ മോഡലായ ഡിസയർ വീണ്ടും നിരത്തുകളിലേക്ക് എത്തുന്നു. ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം പതിനൊന്നിന് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. കെട്ടിലും മട്ടിലും എല്ലാം കിടിലൻ മാറ്റവുമായി വീണ്ടും നിരത്തുകളിൽ ചീറിപ്പായാനുള്ള ഡിസയറിന്റെ രണ്ടാം വരവാണിത്.

വാഹനലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ലോഞ്ചാണിത്. എന്തൊക്കെ സവിശേഷതകളുമായി ആകും പുതിയ മോഡൽ എത്തുക എന്ന ത്രില്ലിലാണ് ഏവരും. അതേസമയം പുതിയ ഡിസയറിന്റെ ഏതാനും സവിശേഷതകൾ ഇതിനോടകം തന്നെ ലീക്കായിരുന്നു.എന്നാൽ മോഡലിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല . ഇത് ലോഞ്ച് ദിവസമാകും കമ്പനി പ്രഖ്യാപിക്കുക.

ALSO READ; ഇതൊരൊന്നൊന്നര വരവായിരിക്കും; റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

ഡിസയറിന്റെ സവിശേഷതകൾ;

ഡിസയറിന്റെ നിലിവിലെ മോഡലില്‍ നിന്ന് ഏറെ വ്യത്യസ്തമാകും പുതിയ പതിപ്പെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ വിവരങ്ങളും ചൂണ്ടിക്കാണിക്കുന്നത്.സ്വിഫ്റ്റില്‍ നല്‍കിയതിന് സമാനമായ പ്രൊജക്ഷന്‍ എല്‍ഇഡി ഹെഡ്‌ലൈറ്റും എല്‍-ഷേപ്പ് ഡിആര്‍എല്ലും ചേര്‍ന്ന ഹെഡ്‌ലാമ്പ് യൂണിറ്റ് ആകും പുതിയ പതിപ്പിൽ ഉണ്ടാകുക. അലോയി വീലുകളിലും മാറ്റം ഉണ്ടായേക്കും.

ക്യാബിൻ/ ഇന്റീരിയർ ഫീച്ചറുകളിലേക്ക് വന്നാൽ, പുതിയ സ്വിഫ്റ്റിനോട് സാമ്യമുള്ള ഡാഷ്‌ബോര്‍ഡ് ലേഔട്ടിലും ഫ്രോങ്‌സ്, ബലേനൊ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളിലുമായിരിക്കും ഡിസയർ എത്തുക.ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ എംഐഡി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് കാറിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഒരു സൺറൂഫും പുതിയ ഡിസയറിൽ പ്രതീക്ഷിക്കുന്നുണ്ട്. മാരുതി സുസുക്കി ആദ്യമായി സ്വിഫ്റ്റില്‍ നല്‍കിയ ഇസഡ് സീരീസ് എന്‍ജിനായിരിക്കും ഡിസയറിലും നല്‍കുക.അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.മുൻപ് സൂചിപ്പിച്ചതുപോലെ പുതിയ ഡിസയറിന്റെ വില സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.ഇതിനായി ലോഞ്ച് ദിനം വരെ കാത്തിരിക്കേണ്ടി വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News