മാരുതി സുസുക്കിയുടെ ഹോട്ട് സെല്ലിങ്ങ് ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.1450 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണത്തിനായി കമ്പനി നടത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഗുജറാത്തിലെ പ്ലാന്റിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്നത്.
ആറ് വേരിയന്റുകളില്‍ വിപണിയി ല്‍ എത്തുന്ന ഈ വാഹനത്തിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ലുക്കിലും ഫീച്ചറുകളിലും വരുത്തിയ മാറ്റത്തിനൊപ്പം മെക്കാനിക്കലായുള്ള പുതുമയും സ്വിഫ്റ്റിന്റെ ഈ വരവിലെ സവിശേഷതയാണ്. 25.75 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നിതിനായി ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.
Also Read: ഓഹരി വിപണിയില്‍ തകര്‍ച്ച; മോദിയുടെ തുടര്‍ ഭരണസാധ്യത മങ്ങിയെന്ന് വിദഗ്ദ്ധര്‍
15 ഇഞ്ച് വലിപ്പത്തില്‍ ഡ്യുവല്‍ ടോണ്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലും ബോള്‍ഡ് ബെല്‍റ്റ് ലൈനും സി പില്ലറില്‍ നിന്ന് ഡോറിലേക്ക് സ്ഥാനം പിടിച്ച ഡോര്‍ ഹാന്‍ഡിലുമാണ് വശങ്ങളിലെ മാറ്റം. കറുപ്പ് നിറത്തിലെ അലങ്കാരമാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. പിയാനോ ബ്ലാക്ക് നിറത്തിനൊപ്പം സാറ്റിന്‍ മാറ്റം ഇന്‍സേര്‍ട്ടുകളും അകത്തളത്തിലുണ്ട്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണികള്‍ വരുത്തിയിട്ടുണ്ട്. റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകളും സെല്‍സറുകളും ബമ്പറില്‍ നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here