പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച മൈലേജും ഹൈബ്രിഡ് സാങ്കേതികവിദ്യയും മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്നു. പുത്തന്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ആകര്‍ഷകമായ ഓപ്ഷനായി മാറുമെന്നതില്‍ സംശയമില്ല.
READ ALSO:വീടിന്റെ മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; പ്രതി പിടിയില്‍
അത്യാധുനിക ഫീച്ചറുകളും നൂതന സാങ്കേതിക വിദ്യയും കൊണ്ട്് കാറിന്റെ ഇന്റീരിയര്‍ സജ്ജീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സെഗ്മെന്റിലെ മറ്റ് കാറുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ആകര്‍ഷകമായ ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. ലിറ്ററിന് 40 കിലോമീറ്റര്‍ മൈലേജാണ് ഈ കാറിനുള്ളത്. ഇതിലൂടെ ഇന്ത്യയില്‍ ഏറ്റവും അധികം മൈലേജുള്ള കാറായി മാറാന്‍ ഒരുങ്ങുകയാണ് സ്വിഫ്റ്റ്.
READ ALSO:ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് കാറിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 9 ലക്ഷം രൂപ വില വരെ പ്രതീക്ഷിക്കാം. ആകര്‍ഷകമായ സവിശേഷതകളും ഹൈബ്രിഡ് സാങ്കേതികവിദ്യയും കാരണം ഇത് ഉപഭോക്താക്കള്‍ക്ക് യോഗ്യമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നു. കാര്‍ മാരുതി സുസുക്കി ഉടന്‍ പുറത്തിറക്കുമെന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here