പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സ്വിഫ്റ്റുമായി മാരുതി സുസുക്കി. ബലേനോ, ഫ്രോങ്ക്‌സ് എന്നിവയ്ക്ക് സമാനമായ പരിഷ്‌കരിച്ച ക്യാബിനാണ് പുതിയ സ്വിഫ്റ്റില്‍ ഉണ്ടാവുക.
കൂറ്റന്‍ ഗ്രിലോട് കൂടിയ മുന്‍വശം, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോട് കൂടിയ കാറിന്റെ മുന്‍വശം കാണിച്ച് കൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു.
Also Read: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ താഴെ എത്തി
പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന് 6.24 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, 360 ഡിഗ്രി കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയോട് കൂടി യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന തരത്തിലായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here