ഡിസ്കൗണ്ട് 17,500-65,000 വരെ, ഓഫറുകളുടെ പെരുമഴക്കാലവുമായി മാരുതി

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള വാഹന നിർമാതങ്ങളായ മാരുതി തങ്ങളുടെ വാഹനങ്ങൾക്ക്​ വമ്പിച്ച ഓഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ജൂലൈ മുഴുവൻ ഓഫറുകൾ ലഭ്യമാകുമെന്നും മാരുതി പറയുന്നു. വിവിധ മോഡലുകൾക്ക്​ 17,000 മുതൽ 65,000 രൂപ വരെ ഡിസ്കൗണ്ട്​ ആണ്​ ലഭ്യമാകുന്നത്​. തിരഞ്ഞെടുത്ത അരീന മോഡലുകള്‍ക്കാണ്​ കിടലന്‍ ഡിസ്‌കൗണ്ടുകള്‍ മാരുതി പ്രഖ്യാപിച്ചത്​. ആള്‍ട്ടോ 800 ല്‍ തുടങ്ങി ഡിസയര്‍ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം.

Also Read: കെ സ്വിഫ്റ്റില്‍ യാത്രക്കാരിക്കു നേരെ ബസ് കണ്ടക്ടറുടെ അതിക്രമം

മാരുതിയുടെ സെഡാന്‍ മോഡല്‍ വേണ്ടവര്‍ക്ക് ഇക്കുറി ഡിസയര്‍ ഓഫറില്‍ വാങ്ങാം. 17,000 രൂപ മാത്രമേ സബ് കോംപാക്ട് സെഡാന് ഡിസ്കൗണ്ട്​ ലഭിക്കൂ. ഡിസയറിന്റെ ഓട്ടോമാറ്റിക്, മാനുവല്‍ വേരിയന്റുകള്‍ക്ക് 17,000 രൂപയാണ് ഡിസ്‌കൗണ്ട്. അതേസമയം സിഎന്‍ജി പതിപ്പുകള്‍ക്ക് ഓഫറുകള്‍ ഒന്നുമില്ല. സ്വിഫ്റ്റിന്റെ അതേ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിനും കരുത്ത് പകരുന്നത്.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ വിടപറഞ്ഞ ആള്‍ട്ടോ 800 മോഡലിന്റെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ക്ക് 30,000 മുതല്‍ 50000 രൂപ വരെയാണ് ഈ മാസം ഡിസ്‌കൗണ്ടുള്ളത്.

Also Read: കേന്ദ്രം നിയമം അംഗീകരിച്ചു; ട്രക്കുകളിൽ എസി ക്യാബിൻ നിർബന്ധം

പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ് മാരുതി സുസുകി വാഗണ്‍ ആര്‍. വിശാലമായ ഇന്റീരിയറും മികവുറ്റ എഞ്ചിനുകളും വാഗണ്‍ ആറിന്റെ പ്രത്യേകതകളില്‍ ചിലത്. ജനപ്രിയ ടോള്‍ ബോയ് ഹാച്ചിന് 45,000 മുതല്‍ 60,000 രൂപ വരെയാണ് ജൂലൈയില്‍ ഡിസ്‌കൗണ്ട് ലഭിക്കുക. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്

പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ആള്‍ട്ടോ K10 കാറുകൾക്ക്​ 50,000 രൂപ മുതല്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കാറിൻ്റെ പ്രധാന പ്രത്യേകത. രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരുന്ന കാറിന്റെ സി എന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News