മാര്‍ക്‌സിസ്റ്റ് ചിന്തകനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു

മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഒഹായോവിലെ ക്ലീവ്‌ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ്. ‘ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്’ എന്ന പുസ്തകത്തിലൂടെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു.

നരേറ്റിവ് ആസ് എ സോഷ്യലി സിമ്പോളിക് ആക്ട്, ദ മോഡേണിസ്റ്റ് പേപ്പേഴ്‌സ്, ദ അനാട്ടമീസ് ഓഫ് റിയലിസം, ഇന്‍വെന്‍ഷന്‍സ് ഓഫ് എ പ്രസന്റ്; ദ നോവല്‍ ഇന്‍ ഇറ്റ്‌സ് ക്രൈസിസ് ഓഫ് ഗ്ലോബലൈസേഷന്‍, ദ ഇയേഴ്‌സ് ഓഫ് തിയറി; ലക്‌ച്ചേഴ്‌സ് ഓണ്‍ മോഡേണ്‍ ഫ്രഞ്ച് തോട്ട്, പോസ്റ്റ്‌മോഡേണിസം ഓര്‍ ദ കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ചിലത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കമ്പാരെറ്റിവ് ലിറ്ററേച്ചര്‍, റോമന്‍ സ്റ്റഡീസ്, എന്നിവയില്‍ ഡൂക്ക്, യേല്‍, ഹാര്‍വാഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News