മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ; ഗോവിന്ദൻ മാസ്റ്റർ

മനുഷ്യ സമൂഹത്തോട് തന്നെ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലീങ്ങളോടും, ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും ലോകത്തെമ്പാടുമുള്ള മനുഷ്യരോടും തനിക്ക് പ്രണയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ബാങ്ക് ഭരണസമിതി അംഗമായി ചുമതലയേറ്റ പി അബ്ദുൽ ഹമീദിനെതിരെ നടന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദപരമായ ഒരു നിലപാടും സിപിഐഎമ്മിന് ഇല്ല. സിപിഐഎം എല്ലാ മനുഷ്യരോടും ഒരേ നിലപാടുള്ളവരാണ്. ഒരു വിഭാഗക്കാരോട് മാത്രം മമതയോ ശത്രുതയോ ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: ‘ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; യുദ്ധത്തിനെതിരെ എഴുത്തുകാർ; നാടകീയ സംഭവങ്ങളുമായി നാഷണൽ ബുക്ക് അവാർഡ് വേദി

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന എം.എല്‍.എ.യുമായ പി അബ്ദുൽ ഹമീദ് കേരളാ ബാങ്ക് ഭരണസമിതി അംഗമായതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ മലപ്പുറം ജില്ലയിൽ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. പാർട്ടിയേയും അണികളെയും വഞ്ചിച്ച ‘ജൂതാസ്’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് പോസ്റ്റർ പ്രചാരണം നടത്തിയത്.

ALSO READ: നവകേരള സദസിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കും; ഇപി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News