വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസം മേരികോം. ബോക്‌സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലം താൻ വിരമിക്കുന്നുവെന്നും മേരി കോം വ്യക്തമാക്കിയാതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി മേരികോം രംഗത്ത് വന്നത്.
രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെ മാത്രമേ മത്സിക്കാന്‍ പാടുള്ളു എന്ന നിയമത്തെ മുൻനിർത്തിയാണ് മാധ്യമങ്ങൾ മേരികോം വിരമിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ഈ വാർത്തകളെ താൻ പൂർണമായും നിഷേധിക്കുന്നു എന്നാണ് മേരികോം വ്യക്തമാക്കിയത്.
പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മേരി കോം, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി ചരിത്രം കുറിച്ചു. 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here