കാനഡയിൽ പോകാൻ സമ്മതിച്ചില്ല; ഡൽഹിയിൽ മകൻ അമ്മയെ കൊന്നു

crime-scene

ജോലിക്ക് വേണ്ടി കാനഡയിലേക്ക് മാറാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ 50 വയസ്സുള്ള അമ്മയെ കൊന്ന് യുവാവ്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബദര്‍പൂര്‍ പ്രദേശത്തെ മൊളാര്‍ബന്ദ് ഗ്രാമത്തിലാണ് സംഭവം. നവംബര്‍ ആറിന് വൈകുന്നേരം അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു.

കൃത്യത്തിന് ശേഷം പ്രതിയായ കൃഷ്ണ കാന്ത് (31) പിതാവ് സുര്‍ജീത് സിങ്ങിനെ (52) വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സിങ് വീട്ടിലെത്തിയപ്പോള്‍ ‘ക്ഷമിക്കണം’ എന്ന് പറഞ്ഞ്, മുകളില്‍ പോയി താന്‍ എന്താണ് ചെയ്തതെന്ന് നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ ശരീരത്തില്‍ ഒന്നിലധികം കുത്തുകളോടെ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഭാര്യ ഗീത.

Read Also: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. സിങിൻ്റെ ഇളയമകന്‍ സാഹില്‍ ഭോലി (27) ബാങ്കില്‍ ജോലി ചെയ്യുകയാണ്. മൂത്ത ആളായ പ്രതി കൃഷ്ണ കാന്ത് തൊഴിൽരഹിതനും മയക്കുമരുന്നിന് അടിമയുമായിരുന്നു. രണ്ട് ആണ്‍മക്കളും അവിവാഹിതരാണ്. കൃഷന്‍ കാന്തിനെ ഇതേ പ്രദേശത്ത് നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News