മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ വാര്‍ത്ത നല്‍കാതെ മാധ്യമങ്ങള്‍: ഈ സംശയങ്ങള്‍ മറുപടി വേണം, എഫ്ബി പോസ്റ്റ് വൈറല്‍

മസാലാ ബോണ്ട് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നീക്കത്തെ കുറിച്ചും തനിക്കെതിരെയുള്ള ആക്ഷേപത്തെ കുറിച്ചും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പ്രതികരിച്ചിരുന്നു.

ഇഡിയുടെ നീക്കം നിയമപരമായിരുന്നെങ്കില്‍, സമന്‍സു പിന്‍വലിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെയാണ് എന്നോടു ചോദിച്ചത്? മക്കള്‍ അടക്കമുള്ള എന്റെ കുടുംബാംഗങ്ങളുടെ മുഴുവന്‍ ഒരു ദശാബ്ദക്കാലത്തെ യാത്രാ രേഖകള്‍. ഞാന്‍ മന്ത്രിയെന്ന നിലയില്‍വഹിച്ചിരുന്ന ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആയിരുന്ന കമ്പനികളുടെ കണക്കുകള്‍. അങ്ങനെ ഏതാണ്ട് 13 ഇനങ്ങളിലെ രേഖകള്‍. ഇഡിയും അവരുടെ വാട്‌സാപ്പ് ദാസന്‍മാരായ ഏതാനും മാധ്യമപ്രവര്‍ത്തകരും ധരിച്ചത്, ഈ രേഖകളും വാരിക്കെട്ടി ഞാന്‍ ഇഡിയിലെ ഏമാന്മാരുടെ മുന്നില്‍ച്ചെന്ന് നട്ടെല്ലും വളച്ചു നില്‍ക്കുമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്തിന്റെ പേരിലാണ് അന്വേഷണം എന്ന് കോടതിയെപ്പോലും ഇതേവരെ ബോധ്യപ്പെടുത്താന്‍ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്തായാലും തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥിയെ ശല്യം ചെയ്യുന്നത് ശരിയല്ല എന്ന കമന്റോടെ സിംഗിള്‍ ബെഞ്ച് ഇഡിയുടെ നീക്കം തടഞ്ഞു. ഇതിനിടയില്‍ മുദ്രവെച്ച കവറിലെ വിവരങ്ങള്‍ എന്നു പറഞ്ഞ് ഇഡിയുടെ അനുചരന്മാരായ മാധ്യമപ്രവര്‍ത്തകര്‍ ചിലതു പ്രചരിപ്പിച്ചു. അതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിനെ കുറിച്ചായിരുന്നു ചില വാര്‍ത്തകള്‍.

ALSO READ: ‘പ്രതീക്ഷകൾ അവസാനിക്കുന്നില്ല’, സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് എം എ യൂസഫലി

മസാലബോണ്ടില്‍ 2150 കോടി രൂപയാണ് വായ്പയെടുത്തതും ചെലവഴിച്ചതും. അത് 2022-ല്‍ തന്നെ പൂര്‍ണമായും ചെലവഴിച്ചു കഴിഞ്ഞതാണ്. 2023 മാര്‍ച്ച് 27-ന് കാലാവധി തീര്‍ന്നപ്പോള്‍ കൊടുത്തുതീര്‍ക്കുകയും ചെയ്തു. ഇതാണ് മസാലബോണ്ട് പണത്തിന്റെ കഥ. മസാലബോണ്ടില്‍ ലഭിച്ച 2150 കോടി രൂപ 3608 ട്രാന്‍സാക്ഷനുകളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും ബന്ധപ്പെട്ട വിവിധ പശ്ചാത്തലസൗകര്യ നിര്‍മ്മാണ പ്രൊജക്ടുകളിലേക്ക് പണം കൈമാറുകയാണ് ചെയ്തിട്ടുള്ളത്. ഈ കണക്ക് ഹൈക്കോടതിയില്‍ കിഫ്ബി സമര്‍പ്പിച്ചതാണ്. അതില്‍ 67.75 കോടി രൂപയാണ് (67,74,98,370 കോടി രൂപ) ഭൂമി ഏറ്റെടുക്കലിനുവേണ്ടി വിനിയോഗിച്ചിട്ടുള്ളത് എന്നതുള്‍പ്പെടെ കൃത്യമായ കണക്കുകള്‍ അദ്ദേഹം നല്‍കി. പക്ഷേ ഇഡിയുടെ ഇഷ്ടക്കാരായ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ച് . ആളുകളുടെ മുന്നില്‍ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കൃത്യവും വ്യക്തവുമായ രീതിയില്‍ തോമസ് ഐസക്ക് കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇത് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാത്ത മാധ്യമങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടൂകയാണ് സമൂഹമാധ്യമത്തിലൂടെ കിരണ്‍ തോമസെന്ന ബ്ലോഗര്‍.

മസാല ബോണ്ട് കേസില്‍ കോടതിയില്‍ നിന്ന് ഇഡി ക്ക് തുടരെത്തുടരെ തിരിച്ചടികള്‍ കിട്ടിയ ശേഷവും മാധ്യമങ്ങള്‍ വഴി ഇഡി പ്ലാന്റ് ചെയ്ത മസാല ബോണ്ടിന്റെ വിനിയോഗത്തേപ്പറ്റി ഉള്ള ആക്ഷേപത്തേപ്പറ്റി തോമസ് ഐസക്ക് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി വിശദമായി മറുപടി നല്‍കിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നും അത് കണ്ടതായിപ്പോലും നടിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്നെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകരോട് പോലും മാന്യമായി ഇടപെടുന്ന ഐസക്കിന്റെ വേര്‍ഷന്‍ കേസില്‍ തിരിച്ചടി കിട്ടിയ ഇഡിക്കെതിരെ കൊടുക്കാന്‍ ഇവരെ തടയുന്നത് എന്താകുമെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.

ALSO READ: പാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

പോസ്റ്റിന്റെ പൂര്‍ണ രൂപം:

മസാല ബോണ്ട് കേസില്‍ കോടതിയില്‍ നിന്ന് ഇഡി ക്ക് തുടരെത്തുടരെ തിരിച്ചടികള്‍ കിട്ടിയ ശേഷവും മാധ്യമങ്ങള്‍ വഴി ഇഡി പ്ലാന്റ് ചെയ്ത മസാല ബോണ്ടിന്റെ വിനിയോഗത്തേപ്പറ്റി ഉള്ള ആക്ഷേപത്തേപ്പറ്റി തോമസ് ഐസക്ക് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി വിശദമായി മറുപടി നല്‍കിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നും അത് കണ്ടതായിപ്പോലും നടിക്കുന്നില്ല. ഏറ്റവും ചുരിങ്ങിയത് ഐസക്ക് പറഞ്ഞ കാര്യം ശരിയാണോ തെറ്റാണോ എന്നെങ്കിലും ഈ മേഖലയിലെ വിദഗ്തരെക്കൊണ്ട് പരിശോധിപ്പിച്ച് ഒരു വാര്‍ത്ത എങ്കിലും കൊടുക്കുമെന്ന് ഞാന്‍ കരുതി. ഇഡി യുടെ വേര്‍ഷന്‍ വരനായി കാത്തിരിക്കുകയാകും ഇവരൊക്കെ എന്ന് തോന്നുന്നു
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പൊതുവില്‍ അവകാശപ്പെടാറുള്ളത് ഞങ്ങള്‍ സ്ഥിരം പ്രതിപക്ഷമാണെന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്യം വരുമ്പോള്‍ പലപ്പോഴും പ്രതിപക്ഷ പ്രവര്‍ത്തനം മറക്കും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മസാല ബോണ്ട് വിഷയത്തില്‍ ഇഡി ക്ക് ഉണ്ടായ തിരിച്ചടികള്‍ ഇവര്‍ കവര്‍ ചെയ്ത രീതി.
ഇടിക്കൂട്ടില്‍ കിഫ്ബി എന്ന തലക്കെട്ടില്‍ വലിയ ബില്‍ഡപ്പില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്ന വാര്‍ത്തയായിരുന്നു മസാല ബോണ്ട് വിഷയം. ഇഡി ക്ക് വേണ്ടി ഇഡി ആഗ്രഹിക്കുന്നത് പോലെ പൊതുബോധം ഉണ്ടാക്കിക്കൊടുക്കാന്‍ അവര്‍ രാപകല്‍ അദ്ധ്വാനിച്ചു. എന്നാല്‍ ഐസക്ക് അതിനെ നിയമപരമായി നേരിട്ടു. ഓരോ തവണ ഇഡി പരാജയപ്പെടുമ്പോഴും ഇഡി യുടെ എംബഡഡ ജേര്‍ണലിസ്റ്റുകളായി ഇവര്‍ കൂലി എഴുത്ത് നടത്തുകയായിരുന്നു
തന്നെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകരോട് പോലും മാന്യമായി ഇടപെടുന്ന ഐസക്കിന്റെ വേര്‍ഷന്‍ കേസില്‍ തിരിച്ചടി കിട്ടിയ ഇഡി ക്കെതിരെ കൊടുക്കാന്‍ ഇവരെ തടയുന്നത് എന്താകും ? ഇലക്ഷന്‍ കാലം ആയതിനാല്‍ ഐസക്ക് ഫുള്‍ ടൈം മാധ്യമപ്രവര്‍ത്തകര്‍ക്ക് അവെയിലബിളുമാണ്. എന്നിട്ടും അവര്‍ ഇഡി ക്ക് വേണ്ടി മൗനം പാലിക്കുന്നത് ആരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News