മസാല ബോണ്ട്; തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ

മസാല ബോണ്ടിനെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി തോമസ് ഐസക്കിനോട്  ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹാജരായാൽ അറസ്റ്റ് ചെയ്യില്ലെന്ന് ഇ ഡി അറിയിച്ചു. ചോദ്യം ചെയ്യൽ ചിത്രീകരിക്കാനും തയ്യാറാണെന്നും തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിക്കവെ ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

ALSO READ: തൃശൂരിൽ ബിജെപിയുടെ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു

എന്നാൽ ഹാജരാകില്ലെന്ന് തോമസ്ഐസക് വ്യക്തമാക്കി. കിഫ്ബി സി ഇ ഒ യും ഹാജരാകില്ലന്ന് കിഫ്ബി അഭിഭാഷകൻ കോടതിയെ അറിയിച്ചു. പകരം കിഫ്ബി ഡി ജി എം 27, 28 തീയ്യതികളിൽ ഇ ഡി മുമ്പാകെ ഹാജരാകും. ഹാജരായാൽ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.തുടർന്ന് ഹർജികൾ മാർച്ച് 7 ന് പരിഗണിക്കുന്നതിനായി  മാറ്റി.

ALSO READ: സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചാൽ കേരളത്തിന് വായ്പ നൽകാമെന്ന് കേന്ദ്രസർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News