മസാല ബോണ്ട് വിഷയം; ഇ ഡി സമൻസ് ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

മസാല ബോണ്ട് വിഷയത്തിൽ ഇ ഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്ക് വീണ്ടും സമൻസ് അയച്ച ഇ ഡി നടപടി നിയമപരമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

Also read:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്

സിംഗിൾ ബഞ്ച് ഉത്തരവിന്‍റെ ലംഘനമാണ് പുതിയ സമൻസെന്നും ഹർജിയിലുണ്ട്. ആദ്യ സമന്‍സിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ തന്നെ പുതിയ സമൻസ് അയക്കുകയായിരുന്നു ഇഡി. ഇത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും തോമസ് ഐസക് ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Also read:പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News