വൈകുന്നേരം ചായയ്‌ക്കൊപ്പം നല്ല ക്യൂട്ട് മസാലബോണ്ട ആയാലോ. നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് മസാലബോണ്ട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1. ഉരുളക്കിഴങ്ങ് -2 എണ്ണം
2. കടല പൊടി -3/4 കപ്പ്
3. ഗോതമ്പ് പൊടി/മൈദ -1/4 കപ്പ്
4. സവാള -1 എണ്ണം
5. പച്ച മുളക് -3 എണ്ണം
6. ഇഞ്ചി – ചെറിയ കഷ്ണം
7.കടുക് -1/2 ടീസ്പൂണ്‍
8. ഉഴുന്ന് -1 ടീസ്പൂണ്‍
9. മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
10. കറിവേപ്പില
11.കായം പൊടി -1/4 ടീസ്പൂണ്‍ താഴെ
12. ഉപ്പ് -ആവശ്യത്തിന്
13. എണ്ണ -വറക്കാന്‍ ആവശ്യത്തിന്
ALSO READ:ഉണക്കമീനില്‍ ഉപ്പ് കൂടുതല്‍ ആണോ? ഇതാ പേപ്പറുകൊണ്ടൊരു അടുക്കള വിദ്യ
തയാറാക്കുന്ന വിധം
ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി പച്ചമുളക് ചതച്ചത് ഇട്ടു വഴറ്റുക. അതിലേക്കു ചെറുതാക്കി അരിഞ്ഞ സവാള ഇട്ടു പച്ചമണം പോകുന്ന വരെ വഴറ്റുക. അതിലേക്കു വേവിച്ചു തൊലി കളഞ്ഞു നന്നായി ഉടച്ചു വച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക.
അതിനുശേഷം നന്നായി തണുക്കനായിട്ട് വക്കുക. തണുത്ത ശേഷം ചെറിയ ചെറിയ ഉരുളകളാക്കി വക്കുക. ഒരു പാത്രത്തില്‍ കടലപ്പൊടി, ഗോതമ്പു പൊടി /മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്കു വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ദോശ മാവ് പരുവത്തില്‍ കലക്കുക. അതിലേക്കു 1/4 ടീസ്പൂണ്‍ കായപ്പൊടി കൂടി ചേര്‍ത്തിളക്കുക. എണ്ണ ചൂടാവാന്‍ വച്ചിട്ട് മസാല ഉരുളകള്‍ ഓരോന്ന് എടുത്തു മാവില്‍ മുക്കി എണ്ണയില്‍ ഇട്ടു വറത്തു കോരുക. മസാല ബോണ്ട തയ്യാര്‍!
ALSO READ:വൈകുന്നേരങ്ങളിലെ എണ്ണ പലഹാരം ഒഴിവാക്കാം; എളുപ്പത്തിൽ തയ്യാറാക്കാം ഹെൽത്തി സാലഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here