രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ. മസാല ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍ ചപ്പാത്തി ഉണ്ടാക്കിനോക്കിയാലോ ?

ചേരുവകള്‍

സവാള – 1 ചെറുത്

പച്ചമുളക് – 2 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

മല്ലിയില – 1 കപ്പ്

മുളകുപൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരേ ഇതിലേ… ഇതാ ഒരു വെറൈറ്റി ഐറ്റം

മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

ഗരംമസാലപ്പൊടി – 1 ടീസ്പൂണ്‍

ഗോതമ്പു പൊടി – 2 1/2 കപ്പ്

മുട്ട – 2 (പുഴുങ്ങിയത്)

ഉപ്പ് – ആവശ്യത്തിന്

ഓയില്‍ – 4 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ച് വയ്ക്കുക

ഒരു ഫ്രൈയിങ് പാന്‍ ചൂടാകുമ്പോള്‍ നാല് ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിക്കാം.

ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ടതിനുശേഷം നന്നായി വഴറ്റി എടുക്കാം.

ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റി ആവശ്യത്തിന് ഉപ്പും മല്ലിയിലയും ഇട്ടുകൊടുക്കാം.

Also Read : രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ ഇതിലേ…. ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ?

പുഴുങ്ങി വെച്ച രണ്ടു മുട്ട നന്നായി ഉടച്ചെടുത്തനുശേഷം ഈ മസാലയിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

കുഴച്ചുവെച്ച മാവ് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി എടുക്കാം.

ഇതിന്റെ മുകളില്‍ ഓരോ ടേബിള്‍ സ്പൂണ്‍ മസാല വച്ച് വീണ്ടും ഒരു ചപ്പാത്തി കൂടി പരത്തി എടുത്ത് ഇതിന്റെ മുകളില്‍ കവര്‍ ചെയ്ത് വശങ്ങള്‍ ഒട്ടിച്ച് എടുക്കാം.

ഒരു ഫ്രൈയിങ് പാന്‍ ചൂടാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന മസാല ചപ്പാത്തി ഓരോന്നും ഇട്ട് ചുട്ടെടുക്കാം.

ഓരോ ഭാഗവും രണ്ട് മിനിറ്റ് വച്ച് ഒന്ന് പൊങ്ങി വരുന്ന സമയത്ത് തിരിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News