സേവിംഗ്സിന് ഇനി സ്വർണം വേണ്ട, മസാലദോശ മതി; വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ഭക്ഷണ സാധനങ്ങൾക്ക് കൂടിയ വില ഈടാക്കി എന്ന തരത്തിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ നിരന്തരം വരാറുണ്ട്. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡീയോ ആണ് പുറത്ത് വരുന്നത്. ഒരു മസാല ദോശ ഉണ്ടാക്കുന്ന വീഡിയോ ആണത്. ദോശയും അതിന്റെ നടുവിലായി അൽപം മസാലയുണ്ട്. പിന്നീട് ഷെഫ് ദോശ മൂന്ന് വശത്ത് നിന്നും മടക്കുന്നു. ശേഷം വീഡിയോ മുകളിലെ വില നിലവാരത്തിലേക്ക് പോകുന്നു. ബട്ടര്‍ മില്‍ക്കോടെ മസാല ദോശയ്ക്ക് 600 , ലെസിയും ഫില്‍റ്റര്‍ കോഫിയും കൂടി 620 രൂപ. നെയ്റോസ്റ്റ് 600 രൂപ , ലെസിക്കൊപ്പം ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620. ബീനെ ഖാലി 620 , ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 640 രൂപ എന്നിങ്ങനെയായിരുന്നു വില നല്‍കിയിരുന്നത്.

ALSO READ: ഭീകരന്റെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; ചിഹ്നം കസേര

ഈ വിലകണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കോടിയിലേറെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മിക്ക എയർപോർട്ടുകളിലും ഇതാണ് അവസ്ഥയെന്നും ഇത്ര രൂപ കൊടുത്ത് മസാലദോശ കഴിക്കേണ്ടതുണ്ടോ എന്ന തരത്തിലുള്ള കമ്മന്റ്കളും വന്നിട്ടുണ്ട്. ‘മുംബൈ എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണത്തിന് ദോശയേക്കാള്‍ വില കുറവ്, വെറും 600 രൂപ.’ എന്ന അടിക്കുറിപ്പോടെ chefdonindia എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: തുടർച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു, ഒറ്റയ്ക്കാണ്, ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ല; ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News