രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയായോ? ഇല്ലെങ്കിൽ മസാല ഇഡ്ഡലി ഉണ്ടാക്കിയാലോ?

MASALA IDDLI

ഇഡ്ഡലി ഇഷ്ടമുള്ളവരായിരിക്കും നിങ്ങൾ അല്ലേ? രാവിലെ നല്ല ചൂട് ഇഡ്ഡലി ഒപ്പം ചട്ണിയും സാമ്പാറും…ഉഫ് ഇജ്ജാതി കോമ്പിനേഷൻ വേറെ ഉണ്ടോ? എന്നാൽ സ്ഥിരം ഇഡ്ഡലി കഴിച്ച് മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇന്ന് ഒരു വെറൈറ്റി ഇഡ്ഡലി ഉണ്ടാക്കി നോക്കിയാലോ? എങ്കിൽ ഇന്ന് നമുക്കൊരു മസാല ഇഡ്ഡലി ഉണ്ടാക്കി നോക്കാം.

ആവിശ്യമായ ചേരുവകൾ:

ദോശ മാവ്
എണ്ണ- 1 ടേബിൾ സ്പൂൺ
കടുക്- 1 ടീസ്പൂൺ
കായം- ഒരു നൾ
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
മുളകുപൊടി- ആവശ്യത്തിന്
തക്കാളി- 1 ടേബിൾ സ്പൂൺ
പച്ചമുളക്- ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 1 കപ്പ്
പഞ്ചസാര- 1 ടീസ്പൂൺ
നാരങ്ങ നീര്- 1 ടീസ്പൂൺ
മല്ലിയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

ആദ്യമായി ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.ഇനി ഒരു നുള്ള് കായം ഇതിലേക്ക് ചേർക്കണം. ശേഷം ഇത് അൽപ നേരത്തേക്ക് വേവിക്കണം.ഏകദേശം വേവ് ആകുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. തുടർന്ന് പുഴുങ്ങിയ കിഴങ്ങ് തൊലികളഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് ഉടക്കണം.ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കണം.ഇനി ഇഡ്ഡലി ഉണ്ടാകുന്ന പത്രം എടുക്കുക, അല്ലെങ്കിൽ ഉണ്ണിയപ്പച്ചട്ടി വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം.ഇതിലേക്ക് അല്പം എണ്ണ പുരട്ടണം.ശേഷം മാവ് ഒഴിക്കുക.ഇനി ഈ മാവിലേക്ക് മുൻപ് തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് അടങ്ങിയ കൂട്ട് ചേർക്കുക. ശേഷം രണ്ട് വംശങ്ങളും വേവിച്ചെടുക്കുക. ഇതോടെ സ്വാദിഷ്ടമായ മസാല ഇഡ്ഡലി റെഡി. ഇത് ചൂട് ചട്ണിയോ, സാമ്പാറോ കൂട്ടി കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here