നല്ല മഴയല്ലേ? എങ്കിൽ ചൂടോടെ ഒരു മസാല പൂരി കഴിച്ചാലോ?

MASALA PURI

വൈകുന്നേരം ഈ മഴയ്‌ക്കൊപ്പം കഴിക്കാൻ എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ഓർത്തിയിരിക്കുകയാണോ? വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ കിടിലൻ ഒരു മസാല പൂരി ഉണ്ടാക്കി നോക്കിയാലോ. നല്ല സ്വാദേറിയ ചിക്കൻ കറിക്കും, വെജിറ്റബിൾ കറിക്കുമൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ പൂരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ;

ഗോതമ്പ് പൊടി- 2 കപ്പ്
കാരം വിത്ത്- 1/2 ടീസ്പൂൺ
മുളക് പൊടി-1 ടീസ്പൂൺ
കായം- 2 നുള്ള്
വെളിച്ചെണ്ണ- 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാകുന്ന വിധം:

ആദ്യമായി  ഗോതമ്പ് പൊടി  അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, കാരം വിത്ത്, ഉപ്പ്, കായം എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് മാവ് പരുവത്തിലാക്കുക. ഇതിലേക്ക് അല്പം നെയ് ചേർത്താൽ നല്ല സ്വാദായിരിക്കും. മാവ് ഉണ്ടാക്കിയ ശേഷം, പാത്രം മൂടി 45 മിനിറ്റ് മാറ്റി വയ്ക്കണം.ഇനി ഇത് ചെറിയ ഉരുളകയായി ഉരുട്ടി പറത്തിയെടുക്കാം. ശേഷം ഒരു ഡീപ് ഫ്രൈ പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് മീഡിയം ഫ്ലെയിമിൽ ചൂടാക്കുക.എണ്ണ  ചൂടായ ശേഷം  പരത്തിവെച്ചിരിക്കുന്നവ വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News