മസാല പുട്ട് എങ്ങനെ ഉണ്ടാക്കാം എന്ന നോക്കാം…
ചേരുവകൾ
ചോളപ്പൊടി -1 കപ്പ്
ഓട്സ് -1 കപ്പ്
ഉള്ളി -1/2 കപ്പ്
തക്കാളി -1/2 കപ്പ്
പച്ച മുളക് -3 എണ്ണം
കടുക് -1/2 ടീസ്പൂൺ
ചുവന്ന മുളക് -2 എണ്ണം
ഉഴുന്നു പരിപ്പ് -1 ടേബിൾ സ്പൂൺ
ബീൻസ് -1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
കാബേജ് – 1/2 കപ്പ്
മഞ്ഞൾപ്പൊടി – 1/8 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
Also read:“ഇനി അവന്റെ വരവാണ്…” ഇ വിയിലേക്ക് കാലെടുത്ത് വച്ച് ബി എം ഡബ്ള്യു
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ ചോളപ്പൊടി ഇട്ടു ചെറു തീയിൽ വറക്കുക. ചൂടായി വരുമ്പോൾ ഓട്സ് കൂടി ചേർത്തു വറുത്തെടുക്കുക.
മസാലയ്ക്കായി ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിച്ചശേഷം ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു വറക്കുക. അതിലേക്ക് ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റി എടുക്കുക, ശേഷം തക്കാളി ചേർത്തു കൊടുക്കുക. തക്കാളി വഴറ്റി വരുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. ബീൻസും കാരറ്റും കാബേജും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക. പാകം ചെയ്ത മസാല മാറ്റി വയ്ക്കുക.
മസാല നന്നായി തണുത്ത ശേഷം ചോളം ഓട്സ് മിക്സ് കുറച്ചു തേങ്ങ ചേർത്തു കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. മസാല കൂടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു വെള്ളം തളിച്ചു പുട്ടിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. 10 മിനിറ്റ് അടച്ചു വച്ച ശേഷം പുട്ട് കുറ്റിയിൽ ഇട്ടു കൊടുത്തു ആവി കയറ്റി ഉണ്ടാക്കി എടുക്കാം.
നല്ല സോഫ്റ്റും ടേസ്റ്റും ആണ് ഈ പുട്ട്. ഇതിന്റെ കൂടെ വേറെ കറിയുടെ ആവശ്യം ഇല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here