മഴയൊക്കെയല്ലേ ? ഈ തണുപ്പത്ത് ഒരു മസാല ചായ കുടിച്ചാലോ ? വളരെ സിംപിളായി നല്ല കിടിലന്‍ രുചിയില്‍ മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : വീണ്ടും അതിർത്തി കടന്ന് പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്ഥാനിൽ
വേണ്ട ചേരുവകൾ…
വെള്ളം അരക്കപ്പ്
പാൽ 2 കപ്പ്
ഏലയ്ക്ക 6 എണ്ണം
കറുവപ്പട്ട ഒന്നര കഷ്ണം
ഗ്രാമ്പൂ 4 എണ്ണം
ഇഞ്ചി 1 കഷ്ണം
ചായപ്പൊടി 2 ടീസ്പൂൺ
പഞ്ചസാര 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങുമ്പോൾ ചായപ്പൊടിയും ചേർക്കുക.
നന്നായി തിളച്ചതിനു ശേഷം പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം അരിച്ചെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here