മധുരവും എരിവും ഒപ്പത്തിനൊപ്പം ! ഇന്ന് വൈകുന്നേരം ഒരു വെറൈറ്റി ചായ ആയാലോ ?

Masala tea

എല്ലാ ദിവസവും വൈകുന്നേരം നല്ല ചൂടോടെ ഒരു ചായ കുടിക്കുന്നത് നമ്മള്‍ മലയാളികളുടെ ഒരു പ്രധാന പൊതു സ്വഭാവമാണ്. എന്നാല്‍ ഇന്ന് വൈകിട്ട് നമുക്ക് ഒരു വെറൈറ്റി ചായ ആയാലോ ? ഏതാണെന്നല്ലേ ? നല്ല മധുരവും എരിവും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മസാല ചായ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

വെള്ളം – ¾ കപ്പ്

പാല്‍ – 1 ¼ കപ്പ്

ഏലയ്ക്ക – 6-8 എണ്ണം

കറുവപ്പട്ട -1 ½ കഷണം -2 എണ്ണം

ഗ്രാമ്പൂ – 2 എണ്ണം

ഇഞ്ചി – 1 ½ കഷണം -2 എണ്ണം

ചായപ്പൊടി -2 ടീസ്പൂണ്‍

പഞ്ചസാര -2ടീസ്പൂണ്‍

Also Read : ‘രുചികരവും ഒപ്പം ഔഷധമൂല്യവും’, സുധാകരേട്ടന്റെ ബീഫും പൊറോട്ടയും ഒരു സ്പെഷ്യൽ കോംമ്പോ

തയാറാക്കുന്ന വിധം

ഒരു സോസ്പാനില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക.

വെള്ളം തിളച്ച് തുടങ്ങുമ്പോള്‍ മസാല കൂട്ട് നന്നായി ഒന്ന് ചതച്ചിടുക.

മസാല കൂട്ട് തിളക്കാന്‍ തുടങ്ങിയാല്‍ ചായപ്പൊടിയും ചേര്‍ക്കുക.

തിളച്ചതിനു ശേഷം, പാലും ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക.

ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക.

എന്നിട്ട് നന്നായി അരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News