ഡാ, ദേ ഒരു മാൻ, ഓടിക്കട! ഇങ്ങനെ പറഞ്ഞതെ ഓർമ്മയൊള്ളു…പിന്നെ കിട്ടിയത് 15,000 രൂപ പിഴയടക്കാനുള്ള നോട്ടീസ്

FOREST VIRAL VIDEO

കാറിലൂടെ പോകവേ അവർ ഇടയ്ക്കൊന്ന് വണ്ടി നിർത്തി പുറത്തിറങ്ങി. നോക്കിയപ്പോ ദേ അവിടെ കുറച്ച് മാനുകൾ നിൽക്കുന്നു.എന്നാൽ പിന്നെ അതിനെ ഒന്ന് പേടിപ്പിച്ചേക്കാമെന്നായി.ഇതോടെ കൂട്ടത്തിൽ ഒരാൾ മാൻകൂട്ടത്തിനിടയിലേക്ക് ഓടി. ഇതോടെ മാനുകൾ പേടിച്ചോടി.സോഷ്യൽ മീഡിയയിൽ ഈ ദൃശ്യം വൈറലായതോടെ മൂവർ സംഘത്തിന് നേരെ വടിയെടുത്തിരിക്കുകയാണ് മസിനഗുഡി ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്.

കഴിഞ്ഞ ദിവസം മുതുമലൈ കടുവാ സങ്കേതത്തിലാണ് സംഭവം നടന്നത്. ആന്ധ്ര പ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘം തമാശയ്ക്ക് കാണിച്ച കളിയാണ് പിന്നീട് കാര്യമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് പിഴയായി 15 ,000 രൂപ യുവാക്കളിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ; http://ജാര്‍ഖണ്ഡില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തില്‍

ചിറ്റൂർ സ്വദേശികളായ അബ്ദുല്ല ഖാൻ, അദ്ബുൽ അസീസ്, ഇബ്രാഹിം ഷെയ്ഖ് എന്നിവർക്കെതിരെയാണ് വനംവകുപ്പ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News