ദില്ലിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദില്ലിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ വെടിവെപ്പ്. തെക്കുകിഴക്കൻ ദില്ലിയിലെ സിദ്ധാർത്ഥ് നഗറിൽ സൺലൈറ്റ് കോളനിയിലെ ഫ്ളാറ്റിലാണ് സംഭവം. ഹിപ്പ്നോതെറാപ്പിസ്റ്റായ സൊഹൈൽ സിദ്ദിഖി താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കൾ വെടിയുതിർത്തത്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

തിങ്കളാഴ്ച രാവിലെ രാവിലെ 6.50 ഓടെയായിരുന്നു സംഭവം. യുവാക്കളിൽ ഒരാൾ ഫ്ലാറ്റിന്‍റെ വാതിലിൽ പലവട്ടം തട്ടുന്നതും പിന്നീട് കയ്യിൽ കരുതിയിരുന്ന തോക്ക് എടുത്ത് രണ്ടുതവണ വെടിയുതിർക്കുന്നതും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് താഴേക്ക് പോയ ഇരുവരും ഫ്ലാറ്റിലേക്ക് മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ആക്രമണത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News