എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കൂട്ട ആക്രമണം

എറണാകുളം പോത്താനിക്കാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചകളുടെ കൂട്ട ആക്രമണം. പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ വാക്കത്തിപ്പാറയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്.

Also Read: ഭരണഘടനയെ ആക്രമിക്കുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തനാണ്: ബൃന്ദ കാരാട്ട്

എറണാകുളം ജില്ലയിലെ വാക്കത്തിപാറ സ്വദേശികളായ ലീല കുഞ്ഞ്, ഫിലോമിന ആന്റണി, വിജി സന്തോഷ്, സിന്ധു എല്‍ദോസ്, ലീല ജെയിംസ്, ചന്ദ്രിക പരമേശ്വരന്‍ എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തണ്ണീര്‍തടത്തിന് കുഴി എടുക്കുന്നതിനിടയിലാണ് തേനീച്ചകള്‍ കൂട്ടമായെത്തി ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.

Also Read: ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്: കെ ടി ജലീൽ എംഎൽഎ

സംഭവം നടന്ന ഉടന്‍തന്നെ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ നാട്ടുകാരുടെ സഹായത്തോടെ പോത്താനിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി . തുടര്‍ന്ന് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് ആറുപേരെയും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News