മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് സിപിഐമ്മിന്റെ മാർച്ച്

പെരിയാറിൽ മത്സ്യം ചത്തു പൊന്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.അതേ സമയം
പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രാഥമിക റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കുമെന്ന് സബ് കളക്ടർ കെ മീര അറിയിച്ചു.

ALSO READ: എന്റെ മമ്മൂക്ക… നിങ്ങളിതെന്തോ ഭാവിച്ചാ ? മസാല മൂവി നോക്കി വരേണ്ട, ഇത് ചുമ്മാ തീ; ഫസ്റ്റ് ഹാഫ് ജോസ് തൂക്കിയെന്ന് സോഷ്യല്‍മീഡിയ

പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് സബ്ബ് കളക്ടർ കെ മീര അന്വേഷണം തുടങ്ങിയത്. ഇതിൻ്റെ ഭാഗമായി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ പരിശോധന നടത്തി.കർഷകരും പരിസ്ഥിതി പ്രവർത്തകരും ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണെന്നും മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്തുന്നതിനാണ് മുൻഗണനയെന്നും സബ്ബ് കളക്ടർ കെ മീര പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 2 ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കുമെന്നും സബ്ബ് കളക്ടർ അറിയിച്ചു.

ALSO READ: തപ്പിത്തടഞ്ഞ് ഗവര്‍ണര്‍ ; കോടതിവിധിയില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

എടയാർ വ്യവസായ മേഖലയിലെ ഫാക്ടറി യൂണിറ്റുകളിലും സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ കുഫോസ് നിയോഗിച്ച സംഘവും അന്വേഷണം തുടങ്ങി.
അതേ സമയം പെരിയാറിൽ മത്സ്യം ചത്തു പൊന്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള മാർച്ച് സി ഐ ടി യു നേതാവ് കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, സി പി ഐ എം കളമശ്ശേരി ഏരിയാ സെക്രട്ടറി കെ ബി വർഗ്ഗീസ് തുടങ്ങിയവരും സംസാരിച്ചു. പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ ഒരു മുന്നൊരുക്കവും പരിശോധനയുമില്ലാതെ തുറന്നത് ഗൗരവപൂർവം പരിശോധിക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. വലിയ തോതിൽ പുഴയിൽ അടിഞ്ഞുകൂടിയ രാസമാലിന്യങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പിസിബി ഒരു സൂചനയും നൽകിയിരുന്നില്ലെന്നും സി പി ഐ എം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News