തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി; 25 ലക്ഷത്തിന്റെ നഷ്ടം

തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവിലും കനോലി കനാലില്‍ കൂടു കെട്ടി വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ ചത്തുപൊന്തി. സര്‍ക്കാര്‍ സഹായത്തോടെ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ നാല് പേര്‍ ചേര്‍ന്ന് നടത്തുന്ന മത്സ്യക്കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തു പൊന്തിയത്. ഇന്നലെ മുതലാണ് മത്സ്യങ്ങള്‍ ചത്തു തുടങ്ങിയത്. ഷണ്‍മുഖം കനാലില്‍ നിന്ന് മലിന ജലം പുഴയിലേക്ക് തുറന്ന് വിട്ടതാണ് മത്സ്യങ്ങള്‍ ചത്തുപൊന്താന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

ALSO READ: ‘മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്’, ഇതിലും വലിയൊരു ട്രോൾ മോദിക്ക് സ്വപ്നത്തിൽ പോലും കിട്ടില്ല; വായിക്കാം മികച്ച ട്രോളുകൾ

ഏഴ് കൂടുകളിലായി വളര്‍ത്തിയിരുന്ന ചെമ്പല്ലി, കരിമീന്‍, കാളാഞ്ചി എന്നി മീനുകളാണ് ചത്തുപൊന്തിയത്. അര കിലോ മുതല്‍ രണ്ടര കിലോ വരെ തൂക്കമുള്ള മീനുകള്‍ ചത്തുപൊന്തി. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം മതിലകത്തും സമാന രീതിയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു.

ALSO READ: കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ‘ആ ധീരതയ്ക്ക് അഭിനന്ദങ്ങൾ’, ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News