ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

ഗാസയിലെ അല്‍നസര്‍ ആശുപത്രി പ്രദേശത്ത് നിന്ന് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ നിന്ന് 150ലധികം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ വിവസ്ത്രമാക്കപ്പെട്ട നിലയിലും, ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലുമാണെന്ന് ഗാസയിലെ ആരോഗ്യ വിഭാഗം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘ആര്‍.എസ്.എസിനെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല’ തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാര്‍ മിലിത്തോസ് മെത്രാപൊലീത്താ

സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതിൽ കൂടുതലും. ഇനിയും കൂടുതല്‍ കുഴിമാടങ്ങള്‍ ആശുപത്രി പരിസരത്ത് ഉണ്ടോ എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അല്‍ശിഫ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം സമാന രീതിയിൽ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു.

ALSO READ: ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട്; പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അതേസമയം, അല്‍നസര്‍ ആശുപത്രി പരിസരത്ത് ചുരുങ്ങിയത് 700 പേരെങ്കിലും കൊലചെയ്യപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 2000ത്തോളം ആളുകളെ ഈ മേഖലയില്‍ നിന്ന് കാണാതായിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News