ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയം കണ്ടെടുത്തത് കൂട്ടക്കുഴിമാടങ്ങൾ. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കണ്ടെടുത്തത്.

ALSO READ: ‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

തുടർച്ചയായി രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു.തുടർന്ന് മരണപ്പെട്ടവരെ സൈന്യം കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. എന്നാൽ കണ്ടെടുത്ത മൃതദേഹങ്ങൾ പൂർണമായി അഴുകാത്തത് കൊണ്ട് തന്നെ അടുത്തിടെ മറവ് ചെയ്തതാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ ബാൻഡേജുകളും കത്തീറ്ററുകളും ശരീരത്തിൽ നിന്നും വേർപെടാത്ത രീതിയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.

ALSO READ: ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡും, പ്രതിഷേധവുമായി ശാഖായോഗം കുടുംബാംഗങ്ങൾ

അതേസമയം, കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടവർ ആശുപത്രിയിലെ രോഗികളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒരു വൃദ്ധനും ഒരു സ്ത്രീയും 20 വയസുകാരനും ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News