ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഹോട്ടലില്‍ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് 24കാരനായ യുവാവ്. തന്റെ സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ വീഡിയോയില്‍ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാൾ വീഡിയോയിലെത്തിയത്. ജന്മനാടായ ബുദൗനിലെ അയല്‍ക്കാരും ഭൂമാഫിയയും തങ്ങളുടെ വീട് പിടിച്ചെടുക്കുകയും സഹോദരിമാരെ പെൺവാണിഭത്തിന് പദ്ധതിയിട്ടിരുന്നതായും അര്‍ഷാദ് എന്ന യുവാവ് വീഡിയോയിൽ പറഞ്ഞു.
അമ്മയെയും മൂന്ന് സഹോദരിമാരെയും താന്‍ കൊലപ്പെടുത്തിയെന്നും നാലാമത്തെ സഹോദരിയുടെ ജീവൻ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അര്‍ഷാദ് വീഡിയോയില്‍ പറയുന്നു. വീഡിയോയിൽ ഇയാൾ മൃതദേഹങ്ങള്‍ കാണിക്കുന്നുമുണ്ട്. താന്‍ അവരെ ശ്വാസം മുട്ടിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്തുവെന്നും പിതാവ് തന്നെ സഹായിച്ചെന്നും ഇയാൾ പറഞ്ഞു.
Read Also: ഒരേ പയ്യനെ ഇഷ്ടം; നടുറോഡില്‍ പെണ്‍കുട്ടികളുടെ തല്ലുമാല, സംഭവം യുപിയില്‍
അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍പക്കത്തുള്ളവരുടെ ശല്യം മൂലമാണ് കുടുംബം ഈ കടുംകൈ ചെയ്യാൻ തീരുമാനമെടുത്തത്. ഈ വീഡിയോ പൊലീസിന് ലഭിക്കുമ്പോള്‍, നാട്ടുകാരാണ് ഉത്തരവാദികളെന്ന് അവര്‍ അറിയണം. ഞങ്ങളുടെ വീട് പിടിച്ചെടുക്കാന്‍ ഒരുപാട് ഉപദ്രവിച്ചു. അങ്ങനെ അവരത് കൈക്കലാക്കി. 15 ദിവസമായി ഞങ്ങള്‍ തണുപ്പില്‍ അലഞ്ഞുതിരിയുകയാണ്. വീടിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്,’ അറസ്റ്റിലായ അര്‍ഷാദ് പറഞ്ഞു. ജീവിക്കാനായി കുടുംബം മതം മാറാന്‍ ആഗ്രഹിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here