പാലക്കാട് കെ.എസ്.യുവില്‍ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പൊട്ടിത്തെറി. 23 നേതാക്കള്‍ രാജിക്കത്ത് കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കൈമാറി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയെ പുതിയ കമ്മിറ്റിയില്‍ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പാലക്കാട്ടെ കെഎസ്‌യുവിലും പൊട്ടിത്തെറിക്ക് കാരണമായി. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കെ എസ് യുവിന്റെ ജില്ലാ- സംസ്ഥാന നേതാക്കളാണ് നേതൃത്വത്തിന് രാജിക്കത്ത് അയച്ചത്. കെഎസ്‌യു ജില്ല പ്രസിഡന്റ് നിഖില്‍ കണ്ണാടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജാസ് കുഴല്‍മന്ദം, ഗൗജ വിജയകുമാര്‍ തുടങ്ങിയവരടക്കം 23 പേരാണ് നേതൃത്വത്തിന് രാജിക്കത്ത് അയച്ചത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയെ ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്നാണ് വിശദീകരണം.
നിലവില്‍ രാജിക്കത്ത് കൈമാറിയവരെല്ലാം ഷാഫി പറമ്പിലിനൊപ്പം ഉള്ളവരാണ്. കെ സി വേണുഗോപാലിന്റെയും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെയും നോമിനിയാണ് പുതിയ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ. ജില്ലാ പ്രസിഡന്റ് അറിയാതെയാണ് ബാദുഷയെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല എന്നും വൈസ് പ്രസിഡന്റിനെ മാറ്റാതെ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന നിലപാടിലാണ് രാജിവെച്ചവര്‍.
ALSO READ:നീറ്റ്- നെറ്റ് പരീക്ഷ ക്രമക്കേട്; രാജ്യം തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥ: പി എം ആര്‍ഷോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here