കാണാതായവർക്കായി മുണ്ടക്കൈ മേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ജനകീയ തിരച്ചിൽ ഇന്നു നടക്കും. രക്ഷാപ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് സംയുക്ത തിരച്ചിൽ നടക്കുക.

Also read:വയനാട് ദുരിതബാധിതർക്ക് ആശ്വാസം; രേഖകൾ നഷ്ടപ്പെട്ടവർക്കായി സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതൽ

അതേസമയം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നാളെ എത്തുന്നതിന് ഇന്ന് മുതൽ മേഖലയിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങളുമായി ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ഞങ്ങളുടെ പ്രതിനിധികൾ ചേരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News