പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണെന്നും ‘വന്‍ സ്ഫോടന’മാണ് ഉണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു.
മരിച്ചവരില്‍ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്തുങ്ങിന്റെ ഡിഎസ്പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്ന സമയത്തായിരുന്നു സ്ഫോടനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here