എറിഞ്ഞു വീഴ്ത്തി 500 ക്ലബിലേക്ക്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി അശ്വിനും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 500 ടെസ്റ്റ് വിക്കറ്റ് തികച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 ക്ലബില്‍ കയറിയത്. 14ാം ഓവറിലെ ആദ്യ പന്തില്‍ ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ടെസ്റ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഇതോടെ, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളറായി അശ്വിന്‍ മാറി.

Also Read: പിച്ചിനു നടുവിലൂടെ അശ്വിനും ജഡേജയും ഓടി; ബാറ്റിംഗ് തുടങ്ങുന്നതിനു മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്

105 ടെസ്റ്റില്‍നിന്ന് 500 വിക്കറ്റ് ക്ലബ്ബിലെത്തിയ അനില്‍ കുംബ്ലെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്റെ നേട്ടം. 87ാം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഷെയ്ന്‍ വോണ്‍ (108), ഗ്ലെന്‍ മഗ്രോ (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

2011ലാണ് അശ്വിന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 500ല്‍ 347 വിക്കറ്റുകളും നാട്ടിലാണ് അശ്വിന്‍ വീഴ്ത്തിയത്. അതിവേഗത്തില്‍ 500വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരവും അശ്വിന്‍ തന്നെ. മുത്തയ്യ മുരളീധരന്‍ മാത്രമാണ് 100 ടെസ്റ്റുകള്‍ തികയ്ക്കും മുന്‍പ് തന്നെ 500 വിക്കറ്റുകള്‍ വീഴ്ത്തിയ മറ്റൊരു താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News