സ്റ്റാര്‍ ഹെല്‍ത്ത് ഇൻഷുറൻസിൽ വൻ ഡാറ്റാ ചോർച്ച; 3.1 കോടിയാളുകളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ടെലഗ്രാമില്‍

data breach at Star Health

രാജ്യത്തെ പ്രധാന ഇന്‍ഷുറൻസ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച. ഇന്‍ഷുറന്‍സ് എടുത്ത 3.1 കോടിയാളുകളുടെ ഫോണ്‍ നമ്പറും ആരോഗ്യവിവരങ്ങളും ടെലഗ്രാം ബോട്ടുകള്‍ വഴി പുറത്തുവിടുകയായിരുന്നു. സ്റ്റാര്‍ ഹെല്‍ത്ത് ഡാറ്റാ ചോ‍ർച്ച സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍, വിലാസം, ആരോഗ്യ വിവരങ്ങള്‍ എന്നിവ അ‍ടങ്ങുന്ന 7.24 റ്റിബി ഡാറ്റയാണ് ചോർന്നത്. xenZen എന്ന് സ്വയം പേരിട്ടിരിക്കുന്ന ഹാക്കറാണ് ഡാറ്റാ ചോർച്ചക്ക് പിന്നിൽ. ഈ വിവരങ്ങൾ തനിക്ക് സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ നേരിട്ട് കൈമാറിയതാണെന്നും ഹാക്കർ ആരോപിച്ചു. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ എന്ന അവകാശവാദത്തോടെ കുറെ സ്ക്രീന്‍ഷോട്ടുകളും ഹാക്കർ തന്റെ വെബ്സൈറ്റിൽ പങ്ക് വെച്ചിട്ടുണ്ട്.

Also Read: ഏഷ്യയിലെ വമ്പൻ ​ദൂരദർശിനി ലഡാക്കിൽ, അറിയാം ചെറ്യെൻ‌കോഫ് ടെലിസ്കോപ്പിന്റെ വിശേഷങ്ങൾ

യുകെയിലുള്ള സൈബര്‍ ഗവേഷകനായ ജേസണ്‍ പാര്‍ക്കറാണ് സ്റ്റാര്‍ ഹെല്‍ത്തിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി ആദ്യം കണ്ടെത്തിയത്. സ്വകാര്യ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുന്നതായും സര്‍ക്കാരും അന്വേഷണ ഏജന്‍സികളുമായും അന്വേഷണത്തില്‍ സഹകരിക്കുന്നതായും സ്റ്റാര്‍ ഹെല്‍ത്ത് പ്രതികരിച്ചിട്ടുണ്ട്. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അ​ദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് അറിയിച്ചു.

Also Read: മില്‍ട്ടണ്‍ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here