രാജ്യത്തെ നടുക്കിയ മയക്കുമരുന്ന് വേട്ട; ദില്ലിയിൽ നിന്നും പിടികൂടിയത് 560 കിലോ കൊക്കെയിൻ

Drug

രാജ്യത്തെ നടുക്കി 2000 കോടിയുടെ മയക്കുമരുന്ന് വേട്ട. രാജ്യ തലസ്ഥാനത്തുനിന്നും ചൊവ്വാഴ്ച പിടിച്ചെടുത്തത് 560 കിലോ കൊക്കെയിനാണ്. സംഭവത്തിൽ നാല് യുവാക്കളെ തെക്കൻ ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തുവെന്ന് ദില്ലി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയം. സംഭവത്തിൽ ദില്ലി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

Also Read; 9 വയസുകാരനുള്‍പ്പെടെ 120 പേരെ പീഡിപ്പിച്ചു; അമേരിക്കന്‍ റാപ്പര്‍ ഷാന്‍ കോംപ്സിനെതിരെ വീണ്ടും പരാതികള്‍

ഇക്കഴിഞ്ഞ ഞായറാഴ്ച മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ദില്ലി തിലക് നഗറില്‍ നിന്ന് രണ്ട് അഫ്ഗാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. 400 ഗ്രാം ഹെറോയ്​നും 160 ഗ്രാം കൊക്കെയ്​നുമായിരുന്നു ഇവരിൽ നിന്നും അന്ന് പിടിച്ചെടുത്തത്. അന്ന് തന്നെ 24 കോടി വില വരുന്ന കൊക്കെയിന്‍ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് ദില്ലി കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് ദില്ലിയിലേക്ക് വന്ന ലൈബീരിയ സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് മയക്കുമരുന്ന് പിടികൂടിയത്.

Also Read; അമ്മയെ കൊലപ്പെടുത്തി, ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്തു; മകന് വധശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി

News summary; Massive drug bust in Delhi, 2000 crores worth Cocaine seized

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News