എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നടന്ന എക്സൈസ് പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 60 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വില്പന നടത്തിയിരുന്നത് എന്നാണ് നിഗമനം. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയിരുന്നത്. ഇതര സംസ്ഥാനത്തു നിന്നും രഹസ്യമായി കൊണ്ടുവന്നവയാണ് പുകയില ഉൽപ്പന്നങ്ങളെന്നും ഇവയെന്നും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള വില്‍പ്പനയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പരിശോധനയ്ക്ക് നേൃത്വം നല്‍കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ എക്സൈസ് വിഭാഗം രണ്ടും സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി അസ്ഫാക്കിന്‍റെ മുറിയിലുള്‍പ്പടെ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസിന്‍റെ തീരുമാനം.
അതേസമയം, ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അസ്ഫാകിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
Also Read: ആലുവ, പെരുമ്പാവൂർ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി രാവിലെ പോക്‌സോ കോടതിക്ക് കൈമാറും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയുള്ള തുടര്‍നടപടികള്‍ എറണാകുളം പോക്‌സോ കോടതിയുടെ മേല്‍നോട്ടത്തില്‍ മുന്നോട്ട് പോകും.
അഞ്ചു വയസ്സുകാരിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ മരണം സംഭവിച്ചത് ബലാത്സംഗത്തിനിടെയാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ലൈംഗികമായി ഉപദ്രവിച്ചപ്പോൾ കുട്ടി നിലവിളിച്ചു. പ്രതി കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ചു അബോധാവസ്ഥയിലാക്കി. വീണ്ടും കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കി മരിച്ചുവെന്നുറപ്പിച്ചു. കൊലപാതകശേഷം കുട്ടിയുടെ ശരീരത്തിൽ കല്ലുകൾ വിതറി. കല്ലുകൊണ്ട് കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. മാലിന്യം വിതറിയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഐപിസി 377 ലൈംഗിക ചൂഷണം മുതൽ ഐപിസി 302 കൊലപാതകം വരെ ഒമ്പത് വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നതാണ് റിമാൻഡ് റിപ്പോർട്ട്.
Also Read: പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലും പിഴയും; കടുത്ത നടപടിയുമായി സൗദിയും കുവൈറ്റും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here