നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട; 19 കോടിയുടെ കൊക്കെയ്ൻ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 19 കോടി വിലവരുന്ന കൊക്കെയ്നുമായി ടാൻസാനിയൻ സ്വദേശിയെ ഡി ആർ ഐ പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയ്ൻ ഇയാൾ വയറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.

Also read:ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)

ഇയാൾക്കൊപ്പമുണ്ടായിരുന്ന വനിതയെയും ഡി ആർ ഐ കസ്റ്റഡിയിലെടുത്തു. എത്യോപ്യയിൽ നിന്ന് ദോഹ വഴി നെടുമ്പാശ്ശേരിയിലെത്തിയപ്പോഴായിരുന്നു ഡി ആർ ഐ ഇരുവരെയും പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News