മൊറോക്കോയെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 296 മരണം

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം. 296 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

മറകാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 18.5 കിലോ മീറ്റര്‍ ആഴത്തിലാണ്. രാത്രി 11:11നുണ്ടായ ഭൂചലനം സെക്കന്റുകള്‍ നീണ്ടുനിന്നു.

READ MORE:ചടയന്‍ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമായ മറാകഷിലെ ചില ഭാഗങ്ങള്‍ക്ക് ഭൂകമ്പത്തില്‍ കേടുപാട് പറ്റിയെന്നും റിപോര്‍ട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഹരം കൊണ്ടുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

READ MORE:ഷൊർണ്ണൂർ കവളപ്പാറയിലെ സഹോദരിമാരുടെ കൊലപാതകം: ഇന്ന് തെളിവെടുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News