ദില്ലിയിൽ ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും ഇടയിൽ വൻ വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

രാജ്യതലസ്ഥാനത്ത് ഉഷ്‌ണ തരംഗവും ജലപ്രതിസന്ധിയും ജനങ്ങളെ വലച്ചു. കടുത്ത ചൂടിനൊപ്പം ദേശീയ തലസ്ഥാനത്തേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവർ ഗ്രിഡിന് തീപിടിച്ചതിനെത്തുടർന്ന് നഗരത്തിൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതായി ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ദില്ലിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രേഖപ്പെടുത്തിയ താപനില 42 ഡിഗ്രി സെൽഷ്യസായിരുന്നു.

Also read:മാലാവി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ വിമാനം തകര്‍ന്ന് മരിച്ചു

“ഇന്ന് ഉച്ചയ്ക്ക് 2:11 മുതൽ ദില്ലിയുടെ പല ഭാഗങ്ങളിലും വലിയ പവർ കട്ട് ഉണ്ടായിട്ടുണ്ട്. ദില്ലിയിലേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ ഒരു പവർ ഗ്രിഡിന് തീപിടിച്ചു. അതുവഴിയുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ശ്രമിക്കുകയാണ്.” അതിഷി പറഞ്ഞു.

Also read:‘ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെ’: മുഖ്യമന്ത്രി

അതേസമയം, “ദേശീയ തലത്തിലുള്ള വൈദ്യുതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് സ്തംഭിച്ചിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യ തലസ്ഥാനത്തെ ഇന്നത്തെ അവസ്ഥ തികച്ചും ആശങ്കാജനകമാണ്. ദില്ലിയിൽ ഇതിന് മുൻപ് ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം 8,000 മെഗാവാട്ടിൽ എത്തിയപ്പോഴും പവർ കട്ട് ഉണ്ടായിരുന്നില്ലെന്നില്ലെന്നും നിലവിലെ സാഹചര്യം ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയം കാരണമാണെന്നും കേന്ദ്രത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News