പുൽവാമയിലെ ജുമാ മസ്ജിദിൽ വൻ തീപിടുത്തം

ജമ്മു കശ്മീരിലെ പുൽവാമയിലെ ത്രാൽ പ്രദേശത്തെ ജുമാ മസ്ജിദിൽ തീപിടുത്തം.സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

പ്രദേശവാസികളാണ് മസ്ജിദിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പുൽവാമയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീർ പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News