മലപ്പുറത്ത് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ 5:45 ഓടെ തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

5 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News