മുംബൈയിൽ ഏഴു നിലകളുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു; 51 പേർക്ക് പരുക്കേറ്റു

മുംബൈയിൽ ഏഴു നിലകളുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ൽ നിർമിച്ച കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മുംബൈ പ്രാന്തപ്രദേശമായ ഗോരേഗാവ് വെസ്റ്റിലെ ഏഴ് നിലകളുള്ള താമസ സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. 3 സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചതയാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഗോരേഗാവിലെ എംജി റോഡിൽ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ ആദ്യം പടർന്നത്. ടെറസ് ഉൾപ്പെടെ വിവിധ നിലകളിൽ ആളുകൾ കുടുങ്ങി.

also read : റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ല; 5 അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി

പരുക്കേറ്റ 40 പേരിൽ 36 പേരെ താക്കറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും 15 പേർ കൂപ്പർ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് രോഗികളെ സെവൻ ഹിൽസ് ആശുപത്രിയിലേക്ക് മാറ്റി.

ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ൽ നിർമിച്ച കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഫ്റ്റ് പഴയതായിരുന്നു, ലിഫ്റ്റ് ഡക്‌ടിലൂടെ ഗണ്യമായ അളവിൽ പുക പടർന്നതും വിനയായി. എട്ട് ഫയർ എഞ്ചിനുകൾ, അഞ്ച് ജംബോ വാട്ടർ ടാങ്കറുകൾ, മൂന്ന് ഓട്ടോമാറ്റിക് ടേൺ ടേബിളുകൾ, ഒരു ടേബിൾ ഗോവണി, ക്വിക്ക് റെസ്‌പോൺസ് വെഹിക്കിൾ, ആംബുലൻസ് എന്നിവ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല . പുക ഉയർന്നതിനെ തുടർന്ന് ആളുകൾക്ക് കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ടെറസിലേക്ക് ഓടി കയറുകയായിരുന്നു . 7 മരണങ്ങളാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതെന്നും താമസക്കാർ പറയുന്നു.

also read : വന്ദേഭാരതിന്റ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News