മുംബൈ താനെയില്‍ വന്‍ തീപിടുത്തം

മുംബൈ താനെയില്‍ തീപിടുത്തം. താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചു. എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന മുഴുവന്‍ കാറുകളും കത്തിനശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു സിഎന്‍ജി കാര്‍ അപകടത്തില്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിരവധി അഗ്നിശമന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News