മുംബൈയ്ക്ക് സമീപം വന്‍ തീപിടിത്തം; സംഭരണശാല കത്തിനശിച്ചു

മുംബൈയ്ക്ക് സമീപം വി ലോജിസ്റ്റിക്‌സിന്റെ സംഭരണശാല കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് പൂര്‍ണമായും സംഭരണശാല കത്തി. മുംബൈയില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഭീവണ്ടി താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭരണശാല. കഴിഞ്ഞദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്.

ALSO READ:  റെക്കോർഡുമായി നാസ; ഗോളാന്തര ആശയ വിനിമയത്തിന് ലേസർ സാങ്കേതിക വിദ്യ

മുംബൈ നാസിക്ക് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ച് അതില്‍ നിന്നും പുക ഉയരുന്ന വീഡിയോ പുറത്തുവന്നു.

വലിയ തോതില്‍ ഹൈട്രോളിക്ക് ഓയില്‍, തുണികള്‍, പ്ലാസ്റ്റിക്ക് വസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവയായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്.

ALSO READ: പത്തനാപുരം ചിതല്‍വെട്ടിയില്‍ ഇറങ്ങിയ പുലിയെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആറോളം ഫയര്‍ എനിജിനുകളാണ് തീയണയ്ക്കാനായി സംഭവസ്ഥലത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News