ചാലക്കുടിയിൽ വൻ അഗ്നിബാധ; തീ നിയന്ത്രണ വിധേയം

ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട, പുതുക്കാട്, എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ALSO READ: ‘ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക’: മന്ത്രി വീണാ ജോര്‍ജ്

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുള്ള അഗ്നിശമന സംവിധാനം പ്രവർത്തനരഹിതമാണ്. ഈ പ്ലാൻറ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ തീ അണക്കാൻ കഴിയുമായിരുന്നു.

ALSO READ: ചാലക്കുടിയില്‍ 2019നേക്കാള്‍ പോളിംഗ് കുറവ്; ട്വന്റി ട്വന്റിയുടെ സാന്നിധ്യത്തില്‍ ആശങ്കയോടെ യുഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News