മുട്ടില്‍ മരംമുറിക്കേസിലെ പ്രതികൾ തട്ടിപ്പു നടത്തിയെന്ന് ശരിവച്ച് ഭൂവുടമകൾ. സർക്കാർ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിക്കാൻ സമീപിച്ചതെന്നും, എന്നാൽ മരം മുറിക്കാൻ സ്വമേധയാ ഒരിടത്തും അപേക്ഷ നൽകിയിട്ടില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വെളിപ്പെടുത്തി.
‘മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.’ ഭൂവുമകൾ വ്യക്തമാക്കുന്നു.
also read :ഡോ. വന്ദനയുടെ രക്തം പ്രതിയുടെ വസ്ത്രങ്ങളിൽ, കുറ്റപത്രം ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കും
മരംമുറിക്കാന്‍ ആദ്യം എത്തിയത് ഇടനിലക്കാരാണ്. അനുമതി കിട്ടിയെന്ന് പറഞ്ഞ് ഭൂവുടമകളെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഉടമകളിൽ നിന്നും പാതി സമ്മതം കിട്ടിയതോടെ റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിക്കുകയായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കുന്നതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും പറഞ്ഞാണ് പറ്റിച്ചത്. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകൾ പറഞ്ഞു.
കോടികൾ വിലമതിക്കുന്ന ഈട്ടിത്തടി മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും മുറിച്ചു കടത്തിയത്. ഏഴു കർഷകരുടെ സമ്മത പത്രം വില്ലേജിൽ സമർപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ഈ സമ്മതപത്രം എല്ലാം റോജി സ്വയം എഴുതി ഒപ്പിട്ടതാണ് എന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മുട്ടിൽ സൌത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇനി, അടുത്തഘട്ടം പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും കുറ്റപത്രമാണ് . റവന്യൂ വകുപ്പും വേണ്ടുന്ന നടപടി എടുത്താൽ മുട്ടിൽ മരം മുറിക്കസിൽ പ്രതികൾ കടുത്ത നിയമ നടപടി നേരിടേണ്ടി വരും.
also read :അഞ്ജുവിനെ വിവാഹം കഴിക്കില്ലെന്ന് പാക് യുവാവ്, താമസം രണ്ട് മുറികളില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here