കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്

കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്. സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞും നിക്ഷേപമായും സ്വീകരിച്ചും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതി. നൽകിയ പണം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് നിക്ഷേപകർ വടകര പൊലീസിൽ പരാതി നൽകി.

Also Read; യുഡിഎഫ് ഭരിക്കുന്ന തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാവാതെ നിക്ഷേപകർ; പണമില്ലെന്ന് ബാങ്ക് അധികൃതർ

രണ്ട് വർഷം മുമ്പാണ് ജെഎസ്കെ അഗ്രി നിധി ലിമിറ്റഡ് വടകരയിൽ പ്രവർത്തനമാരംഭിച്ചത്. നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചതായാണ് വിവരം മറ്റ് സഹകരണ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം നൽകിയാണ് പണം സ്വീകരിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപ തുക തിരികെ വാങ്ങാൻ എത്തിയവരെയാണ് പണം നൽകാതെ സ്ഥാപന മേധാവികൾ ഒഴുവു കഴിവ് പറഞ്ഞ് തിരിച്ചയക്കുന്നത്.

Also Read; പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു

സ്ഥാപനത്തിൽ ഡപ്യൂട്ടി മാനേജർ തസ്തികയും 15000 മാസ ശബളവും നിക്ഷേപ തുകക്ക് ഉയർന്ന പലിശയും വാഗ്ദാനം നൽകി യുവാവിൽ നിന്നും അച്ഛനിൽ നിന്നുമായി 10 ലക്ഷം രൂപ വാങ്ങിയത് തിരികെ ലഭിക്കാതായതോടെയാണ് ഇവർ വടകര പൊലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിൽ രണ്ടു മാസക്കാലം ജോലി ചെയ്ത ഇയാൾ ശമ്പളം ലഭിക്കാതായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. യുവാവിന് പണത്തിന്റ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ നിന്ന് ചെക്ക് മടങ്ങി. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പേർക്ക് പണം ലഭിക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Also Read; ‘നല്ല ആണത്തമുള്ള ശിൽപം’ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പരാതിയിൽ ആഗസ്ത് രണ്ടിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റ പ്രത്യേക കമ്പനി നിയമം പ്രകാരം പ്രവർത്തിക്കുന്നതാണ് നിധി കമ്പനികൾ. പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുക ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പിന്തുണയിലാണ് പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾക്ക് സഹകരണ സംഘങ്ങളുമായി ബന്ധമില്ലെന്ന് കാണിച്ച് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here