ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്. ചടങ്ങില്‍ വിവാഹിതരാകാന്‍ എത്തിയ യുവതികളില്‍ പലരും നേരത്തെ വിവാഹം കഴിച്ചവരോ വ്യാജ വധൂവരന്മാരോ ആയിരുന്നുവെന്ന് കണ്ടെത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കുകയായിരുന്നു തട്ടിപ്പിന്റെ ലക്ഷ്യം.

Also read:ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു; പദവി ഒഴിഞ്ഞത് ഇ ഡി നടപടിക്ക് പിന്നാലെ

ജനുവരി 25ന് നടന്ന യുപി സര്‍ക്കാരിന്റെ സമൂഹ വിവാഹ പദ്ധതിയാണ് വിവാദമായി മാറിയത്. സമൂഹ വിവാഹത്തിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പാണെന്ന് കണ്ടെത്തുകയായിരുന്നു. വിവാഹിതരാകാന്‍ എത്തിയവര്‍ നേരത്തേ വിവാഹം കഴിച്ചവരോ, വ്യാജ വധൂവരന്മാരോ ആയിരുന്നു. വധൂവരന്മാരെന്ന പേരില്‍ സഹോദരങ്ങളും താലിചാര്‍ത്തിയതായി കണ്ടെത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് തട്ടിപ്പ് അരങ്ങേറിയത്.

Also read:ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധനവ്: കണ്ണൂരിനെയും കൊച്ചിയേയും ആശ്രയിച്ച് കോഴിക്കോട്ടെ അപേക്ഷകര്‍

സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫിസര്‍ക്കും എട്ട് യുവതിക്കള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതു. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി. അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. യുപി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തി കാട്ടുന്ന ഒന്നാണ് സമൂഹ വിവാഹ പദ്ധതി. അര്‍ഹതയില്ലാത്തവര്‍ അപേക്ഷകരായി കയറി കൂടി ആനുകൂല്യം നേടിയെടുത്തതോടെ യുപി സര്‍ക്കാരിനും നാണക്കെടായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News