തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 88 കിലോ പിടികൂടി

തൃശൂര്‍ നെല്ലായിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 88 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടനാട് വടക്കേക്കര കൊട്ടാവയല്‍ വീട്ടില്‍ 29 വയസുള്ള അജി, പാലക്കാട് സ്വദേശി ചുള്ളിമട വീട്ടില്‍ 22 വയസുള്ള ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ALSO READ:കൊല്ലം ജില്ലയിൽ ആനകളുടെ സെൻസസ് പൂർത്തിയായി

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറീസയില്‍ നിന്നും പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടകര പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കിയ കഞ്ചാവ് കാറിനുള്ളിലും ഡിക്കിയിലും ഒളിപ്പിച്ച നിലയിലായിരുന്നു.

ALSO READ:‘വിവാഹം വൈകിപ്പിക്കുന്നു’, ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി: സംഭവം മുംബൈയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News