വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട. 54 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് പിടികൂടി.വടകര സ്വദേശി ഫാസിലിനെയാണ് വടകരയിലെ ലോഡ്ജിൽ നടത്തിയ റെയ്‌ഡില്‍ പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബെംഗലുരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ചതാണ് എംഡിഎംഎയെന്ന് എക്സൈസ് സംഘം അറിയിച്ചു. വടകര എക്സൈസ് ഇൻസ്പെക്റ്റർ പി പി വേണുവിൻ്റെ നേതൃത്വത്തിലായിരുന്നു ലോഡ്ജിലെ പരിശോധന. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Also Read: പിടികൂടാന്‍ കൊണ്ടുവന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം; ഒടുവില്‍ രാജവെമ്പാലയ്ക്ക് പിടിവീണു; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News